അയര്‍ലണ്ടിന്റെ ബാറ്റിംഗ് കോച്ചായി എഡ് ജോയ്സ് എത്തുന്നു

ക്രിക്കറ്റ് അയര്‍ലണ്ടിന്റെ ഹൈ പെര്‍ഫോമന്‍സ് ബാറ്റിംഗ് കോച്ചായി മുന്‍ അയര്‍ലണ്ട് അന്താരാഷ്ട്ര താരം എഡ് ജോയ്സ് എത്തുന്നു. ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് എഡ് ജോയ്സ്. ഇംഗ്ലണ്ടിനായി 19 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ആള്‍ കൂടിയാണ് ജോയ്സ്.

2018ൽ റിട്ടയര്‍ ചെയ്ത ഒരു വര്‍ഷത്തിന് ശേഷം 2019ൽ അയര്‍ലണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി എത്തിയ താരം ആറ് വര്‍ഷത്തെ കോച്ചിംഗ് ദൗത്യത്തിന് ശേഷമാണ് പുരുഷ ടീമിനൊപ്പം ചേരുന്നത്. 2025ൽ വനിത ടീമിന്റെ മുഖ്യ കോച്ച് പദവിയിൽ നിന്ന് താരം രാജി വെച്ചിരുന്നു. അയര്‍ലണ്ട് പുരുഷ ടീം കോച്ച് ഗാരി വിൽസണിനും ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഗ്രെയിം വെസ്റ്റുമൊത്ത് ജോയ്സ് ഇനി പ്രവര്‍ത്തിക്കും.