ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ് കിരീടം സ്വന്തമാക്കി നേപ്പാള്‍

Kushalbhurtel

ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ വിജയം കരസ്ഥമാക്കി നേപ്പാള്‍. ഇന്ന് നടന്ന ഫൈനലില്‍ നെതര്‍ലാണ്ട്സിനെതിരെ 142 റണ്‍സിന്റെ വിജയം ആണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ 238/3 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 96 റണ്‍സാണ് 17.2 ഓവറില്‍ നേടാനായത്.

നേപ്പാളിന് വേണ്ടി കുശല്‍ ബര്‍ട്ടല്‍ 53 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ ഗ്യാനേന്ദ്ര മല്ല(19 പന്തില്‍ 33 റണ്‍സ്), കുശല്‍ മല്ല(24 പന്തില്‍ പുറത്താകാതെ 50 റണ്‍സ്), ദീപേന്ദ്ര സിംഗ്(പുറത്താകാതെ 18 പന്തില്‍ നിന്ന് 48 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് ആണ് ടീമിനെ 238/3 എന്ന കറ്റന്‍ സ്കോറിലേക്ക് നയിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി ഫിലിപ്പ് ബോയിസ്സേവെയിന്‍ 2 വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റുമായി കരണ്‍ കെസി, രണ്ട് വീതം വിക്കറ്റ് നേടി കമല്‍ സിംഗ് ഐരേ എന്നിവരാണ് നെതര്‍ലാണ്ട്സിന്റെ നടുവൊടിച്ചത്. 17.2 ഓവറില്‍ 96 റണ്‍സിന് ടീം ഓള്‍ഔട്ട് ആകുമ്പോള്‍ 26 റണ്‍സ് നേടിയ സെബാസ്റ്റ്യന്‍ ബ്രാറ്റ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. മാക്സ് ഒഡൗഡ് 20 റണ്‍സ് നേടി.