മത്സരം സമനിലയിലേക്ക് നീങ്ങുന്നു, ഇരട്ട ശതകം നേടി ശ്രീലങ്കന്‍ നായകന്‍

Dimuthkarunaratne

പല്ലേകീലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ലങ്ക 512/3 എന്ന നിലയിലാണ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 541/7 എന്ന നിലയില്‍ ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

322 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ദിമുത് കരുണാരത്നേയും ധനന്‍ജയ ഡി സില്‍വയും നേടിയത്. ദിമുത് കരുണാരത്നേ 234 റണ്‍സും ധനന്‍ജയ ഡി സില്‍വ 154 റണ്‍സും നേടിയിട്ടുണ്ട്.