യുവന്റസ് വിടേണ്ടി വന്നതിൽ ഇപ്പോഴും സങ്കടമുണ്ട് എന്ന് കീൻ

20210414 082746
Credit: Twitter

ഇറ്റാലിയൻ യുവതാരം മോയിസെ കീൻ തിരികെ യുവന്റസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുകയാണ്. ഇതിനിടയിൽ യുവന്റസ് ക്ലബ് വിട്ടത്തിൽ ഇപ്പോഴും സങ്കടമുണ്ട് എന്ന് മോയിസെ കീൻ പറഞ്ഞു. യുവന്റസ് ഇല്ലായെങ്കിൽ താൻ എന്ന ഫുട്‌ബോളർ ഉണ്ടാകുമോ എന്നു പോലും തനിക്ക് അറിയില്ല. യുവന്റസ് വിട്ടപ്പോൾ തനിക്ക് നല്ല സങ്കടമുണ്ടായിരുന്നു. പക്ഷെ ഫുട്‌ബോൾ കരിയർ എന്നാൽ അങ്ങനെ ആണെന്ന് താൻ പിന്നീട് തിരിച്ചറിഞ്ഞു. യുവന്റസ് എപ്പോഴും തന്റെ ഹൃദയത്തിൽ ഉണ്ടാകുമെന്നും കീൻ പറഞ്ഞു.

എന്നാൽ തിരികെ യുവന്റസിലേക്ക് പോകുമോ എന്ന തനിക്കു ഉറപ്പില്ല എന്നു കീൻ പറഞ്ഞു. ഇപ്പോൾ പി എസ്ജിയിൽ ആണ് കീൻ ഉള്ളത്. പി എസ് ജിയിൽ താൻ സന്തോഷവാൻ ആണെന്നും എമ്പപ്പെയിൽ നിന്നും നെയ്മറിൽ നിന്നും തനിക്ക് ഏറെ പഠിക്കാൻ ആകുന്നുണ്ട് എന്നും കീൻ പറഞ്ഞു. ലോണ് കഴിഞ്ഞ് എവർട്ടണിലേക് തിരികെ പോകുമോ എന്നതും തനിക്ക് അറിയില്ല എന്ന കീൻ പറയുന്നു.