CricketFeaturedT20 World Cup

സിംബാബ്‍വേയ്ക്കെതിരെ 107 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്

Gudakeshmotie

ഐസിസി ടി20 ലോകകപ്പിൽ 107 റൺസിന്റെ കൂറ്റന്‍ വിജയവുമായി വെസ്റ്റിന്‍ഡീസ്. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 254/6 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം എതിരാളികളെ 147 റൺസിന് എറിഞ്ഞൊതുക്കിയാണ് മിന്നും വിജയം വെസ്റ്റിന്‍ഡീസ് നേടിയത്. 17.4 ഓവറിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

ഗുഡകേഷ് മോട്ടി നാലും അകീൽ ഹൊസൈന്‍ 3 വിക്കറ്റും നേടിയാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്. 21 പന്തിൽ 43 റൺസ് നേടിയ ബ്രാഡ് ഇവാന്‍സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. അവസാന വിക്കറ്റിൽ 44 റൺസ് കൂട്ടിചേര്‍ത്ത് ഇവാന്‍സും റിച്ചാര്‍ഡ് എന്‍ഗാരാവയും ചേര്‍ന്ന് ടീമിനെ 103 റൺസിൽ നിന്ന് 147 റൺസിലേക്ക് എത്തിച്ചു.

28 റൺസ് നേടിയ ഡിയോൺ മയേഴ്സും 27 റൺസ് നേടിയ സിക്കന്ദര്‍ റാസയുമാണ് സിംബാബ്‍വേ നിരയിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.