പരമ്പര സ്വന്തമാക്കുവാന്‍ ഓസ്ട്രേലിയ, നിലനില്പിനായി ഇംഗ്ലണ്ട്, മാഞ്ചസ്റ്ററില്‍ ടോസ് ഇംഗ്ലണ്ടിന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്ററിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ന് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ വിജയം നേടുകയാണെങ്കില്‍ പരമ്പര സ്വന്തമാക്കുവാന്‍ ടീമിനാകും അതെ സമയം പരമ്പരയിലെ സാധ്യതകള്‍ സജീവമായി നിലനിര്‍ത്തുവാന്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.

ഓസ്ട്രേലിയയുടെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാത്തപ്പോള്‍ ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റമാണുള്ളത്. സാം കറനും ടോം കറനും ടീമിലേക്ക് എത്തുമ്പോള്‍ മോയിന്‍ അലിയും മാര്‍ക്ക് വുഡും ടീമിന് പുറത്ത് പോകുന്നു.

ഇംഗ്ലണ്ട് : Jason Roy, Jonny Bairstow, Joe Root, Eoin Morgan(c), Jos Buttler(w), Sam Billings, Chris Woakes, Tom Curran, Sam Curran, Adil Rashid, Jofra Archer

ഓസ്ട്രേലിയ: David Warner, Aaron Finch(c), Marcus Stoinis, Marnus Labuschagne, Mitchell Marsh, Alex Carey(w), Glenn Maxwell, Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood