മിസ്ബാഹിന്റെ തകർപ്പൻ ഇന്നിംഗ്സ്, ഏഷ്യൻ ലയണസിന് നല്ല സ്കോർ, ഇന്ത്യൻ ഇതിഹാസങ്ങൾ ചെയ്സിന് തയ്യാർ

Newsroom

Picsart 23 03 10 21 55 09 951
Download the Fanport app now!
Appstore Badge
Google Play Badge 1

മിസ്ബാഹുൽ ഹസന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ ഏഷ്യൻ ലയൺസിന് നല്ല സ്കോർ. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ, ഇന്ത്യ മഹാരാജസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഏഷ്യ ലയൺസ് 165/6 എന്ന മികച്ച സ്‌കോറാണ് ഉയർത്തിയത്. തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായെങ്കിലും, 50 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 73 റൺസ് നേടിയ മിസ്ബാ ഉൾ ഹഖിന്റെ ഗംഭീരമായ പ്രകടനമാണ് ഏഷ്യ ലയൺസിന് കരുത്തായത്.

Picsart 23 03 10 21 55 46 525

എന്നിരുന്നാലും, കൃത്യമായ ഇടവേളകളിൽ ഏഷ്യ ലയൺസിന് വിക്കറ്റുകൾ നഷ്ടമായി, ദിൽഷനും അഫ്രീദിയും എല്ലാം ഇന്ന് നിരാശപ്പെടുത്തി. ഇന്ത്യ മഹാരാജാസ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്, സ്റ്റുവർട്ട് ബിന്നിയും പർവീന്ദർ അവാനയും രണ്ട് വിക്കറ്റ് വീതവും ഇർഫാൻ പത്താനും അശോക് ഡിൻഡയും ഓരോ വിക്കറ്റും വീഴ്ത്തി.