വീണ്ടും റൺസ് അടിച്ചുകൂട്ടി ബാബർ അസവും പെഷവാറും!!

Newsroom

Picsart 23 03 10 21 36 46 477
Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം മത്സരത്തിലും 240നു മുകളിൽ റൺസ് അടിച്ച് പെഷവാർ സെൽമി. റാവൽപിണ്ടിയിലെ പിണ്ടി ക്ലബ് ഗ്രൗണ്ടിൽ 2023 പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 27-ാം മത്സരത്തിൽ മുളത്താൻ സുൽത്താൻസിനെതിരെ പെഷവാർ സാൽമി 242/6 എന്ന സ്‌കോറാണ് നേടിയത്. ബാബർ അസം 39 പന്തിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സും സഹിതം 73 റൺസ് നേടി. 33 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 58 റൺസെടുത്ത ഓപ്പണർ സെയ്ം അയൂബിൽ നിന്ന് മികച്ച പിന്തുണ ബാബറിനു ലഭിച്ചു. മുഹമ്മദ് ഹാരിസ് 11 പന്തിൽ നാല് സിക്‌സറുകൾ പറത്തി 35 റൺസും നേടി.

ബാബർ 23 03 10 21 37 04 075

കഴിഞ്ഞ മത്സരത്തിൽ പെഷവാർ 240 റൺസ് നേടിയിട്ടും പരാജയപ്പെട്ടിരുന്നു. ഇന്ന് അങ്ങനെ ഉണ്ടാകില്ല എന്നാകും പെഷവാറിന്റെ പ്രതീക്ഷ. 39 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് അഫ്രീദിയാണ് മുൾട്ടാൻ സുൽത്താൻ ബൗളർമാരിൽ തിളങ്ങി. അൻവർ അലിയും ഉസാമ മിറും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.