മാക്സ്‌വെൽ തിരികെയെത്തി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടീമുകൾ ഓസ്ട്രേലിയ പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനങ്ങൾക്കും ട്വി20ക്കുമായുള്ള ടീമുകളെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഗ്ലെൻ മാക്സ്‌വെൽ രണ്ട് ടീമുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തതിനു ശേഷം ആദ്യമായാണ് മാക്സ്‌വെൽ ഓസ്ട്രേലിയൻ ടീമിൽ എത്തുന്നത്‌ ബിഗ്ബാഷിൽ നടത്തിയ ഗംഭീര പ്രകടനമാണ് മാക്സ്‌വെലിന് ടീമിലേക്കുള്ള വഴി ഒരുക്കി കൊടുത്തത്.

മെൽബൺ സ്റ്റാർസിനു വേണ്ടി ബിഗ് ബാഷിൽ കളിച്ച മാക്സ്‌വെൽ ഇതുവരെ 389 റൺസും എട്ടു വിക്കറ്റും നേടിയിരുന്നു. ഇന്ത്യക്ക് എതിരായ പരമ്പരയിൽ ഉണ്ടായിരുന്ന ആഷ്ടൺ ടേർണർക്ക് പകരക്കാരനായാണ് മാക്സ്‌വെൽ ടീമിൽ എത്തിയത്. മാത്യു വൈഡ്, മിച്ചൽ മാർഷ് എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

ODI squad: Aaron Finch (c), Ashton Agar, Alex Carey (vc), Pat Cummins (vc), Josh Hazlewood, Marnus Labuschagne, Mitchell Marsh, Glenn Maxwell, Kane Richardson, Steve Smith, Mitchell Starc, Matthew Wade, David Warner, Adam Zampa

T20I squad: Aaron Finch (c), Sean Abbott, Ashton Agar, Alex Carey (vc), Pat Cummins (vc), Mitchell Marsh, Glenn Maxwell, Jhye Richardson, Kane Richardson, Steve Smith, Mitchell Starc, Matthew Wade, David Warner, Adam Zampa