ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാന് ബാറ്റിംഗ്

Photo: Tiwtter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയോട് കൂറ്റൻ തോൽവിയേറ്റുവാങ്ങിയതിന് മറുപടി പറയാൻ ഉറപ്പിച്ചാണ് പാകിസ്ഥാൻ ഇറങ്ങുന്നത്.

ഇരു ടീമുകളും ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പരാജയപ്പെട്ടിട്ടില്ല. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ ഇന്ത്യയുമായുള്ള സെമി പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്.

India: Yashasvi Jaiswal, Divyaansh Saxena, Tilak Verma, Priyam Garg (c), Dhruv Jurel (wk), Siddhesh Veer, Atharva Ankolekar, Ravi Bishnoi, Sushant Mishra, Kartik Tyagi, Akash Singh

Pakistan: Haider Ali, Mohammad Huraira, Rohail Nazir (c, wk), Fahad Munir, Qasim Akram, Mohammad Haris, Irfan Khan, Abbas Afridi, Tahir Hussain, Amir Ali, Mohammad Amir Khan

Advertisement