മാത്യു മോട്ട് ഇംഗ്ലണ്ട് പുരുഷ വൈറ്റ് ബോൾ ടീമിന്റെ പരിശീലകൻ

Newsroom

20220518 152955
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഓസ്‌ട്രേലിയൻ വനിതാ ടീം കോച്ച് മാത്യു മോട്ടിനെ ഇംഗ്ലണ്ട് പുരുഷ വൈറ്റ് ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നാല് വർഷത്തെ കരാറിൽ മോട്ട് ഒപ്പുവെച്ചതായി ഇ സി ബി അറിയിച്ചു. നേരത്തെ അവർ മക്കുല്ലത്തെ ടെസ്റ്റ് കോച്ച് ആയും നിയമിച്ചിരുന്നു.അടുത്ത മാസം ആംസ്റ്റർഡാമിൽ നടക്കുന്ന നെതർലാൻഡ്‌സിനെതിരായ ഇംഗ്ലണ്ടിന്റെ മൂന്ന് മത്സര ഏകദിന പരമ്പരയോടെ മാത്യു മോട്ടിന്റെ ജോലി ആരംഭിക്കും.

ഓസ്‌ട്രേലിയൻ വനിതാ ടീമിനെ 2015മുതൽ 2022 വരെ മോട്ട് നയിച്ചിരുന്നു‌. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഓസ്‌ട്രേലിയ വനിതകൾ തുടർച്ചയായി ഐസിസി ടി20 ലോകകപ്പുകളും ഈ വർഷത്തെ ഐസിസി വനിതാ 50 ഓവർ ലോകകപ്പും വിജയിച്ചു. കൂടാതെ നാല് ആഷസ് പരമ്പരകളിൽ തോൽവിയറിയാതെ പൂർത്തിയാക്കാനും ഓസ്ട്രേലിയക്ക് ആയിരുന്നു. ഓസ്‌ട്രേലിയയെ തുടർച്ചയായി 26 ഏകദിന മത്സരങ്ങൾ വിജയിപ്പിക്കാനും മോട്ട് സഹായിച്ചിട്ടുണ്ട്, ഇത് ലോക ക്രിക്കറ്റിലെ റെക്കോർഡാണ്.