ബാഴ്സലോണയുമായി ഒരിക്കലും ചർച്ച നടത്തിയിരുന്നില്ല എന്ന് എമ്പപ്പെയുടെ ഏജൻസി

20220518 134327

ബാഴ്സലോണ പ്രസിഡന്റ് ലപോർടയ്ക്ക് എമ്പപ്പെയുടെ ക്യാമ്പിന്റെ മറുപടി. എമ്പപ്പെയെ പോലെ വർഷം 50 മില്യൺ യൂറോ വേതനം ചോദിക്കുന്ന താരങ്ങളെ ബാഴ്സലോണ ഒരുകാലത്തും സൈൻ ചെയ്യില്ല എന്ന് ലപോർട ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ ഒരിക്കലും ബാഴ്സലോണയുമായി ചർച്ചകൾ നടത്തിയിട്ടില്ല എന്ന് എമ്പപ്പയുടെ ഏജൻസി വ്യക്തമാക്കി.

ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞത് പോലെ 50 മില്യൺ വേതനവും എമ്പപ്പെ ഒരു ക്ലബിനോടും ആവശ്യപ്പെട്ടിട്ടില്ല. എമ്പപ്പെയുടെ റയലിലേക്കുള്ള നീക്കം അടുത്ത ആഴ്ചയോടെ ഔദ്യോഗികമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 25 മില്യൺ യൂറോയോളം ആകും എമ്പപ്പെയുടെ അടുത്ത വേതനം എന്നാണ് വിവരങ്ങൾ.