T20 യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ താരമായി ലസിത് മലിംഗ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

T20 യിൽ 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി മാറി ശ്രീലങ്കൻ സൂപ്പർ താരം ലസിത് മലിംഗ. ന്യൂസിലാന്റിനെതിരായ മത്സരത്തിലാണ് മലിംഗ ഈ നേട്ടം കുറിക്കുന്നത്. പാക്കിസ്താൻ താരം ഷാഹിദ്‌ അഫ്രീദിയുടെ 97 വിക്കറ്റുകൾ എന്ന‌നേട്ടം മലിംഗ മറികടന്നു. തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റ് വീഴ്ത്തിയ മലിംഗ പിന്നീട് അഞ്ച് വിക്കറ്റ് നേട്ടവും പൂർത്തീകരിച്ചിരുന്നു.

കോളിൻ മണ്രോ, ഹാമിഷ് റഥർഫോർഡ്, ഗ്രാൻഡ്ഹോം, റോസ്സ് ടൈലർ എന്നുവരുടെ വിക്കറ്റുകളാണ് തുടർച്ചയായ നാല് പന്തുകളിൽ മലിങ്ക വീഴ്ത്തിയത്. ഈ വിക്കറ്റുകൾ കീവീസിന്റെ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. 37 റൺസിന്റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 76മത്തെ ടി20 മാച്ചിലാണ് മലിംഗ സെഞ്ചുറി വിക്കറ്റുകൾ തികച്ചത്. ഇപ്പോൾ 104 വിക്കറ്റുകളാണ് മലിംഗയുടെ പേരിലുള്ളത്. 2011 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച മലിംഗ ഏകദിന മത്സരങ്ങളിൽ നിന്നും ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചിരുന്നു.