പാക്കിസ്ഥാനെ വിറപ്പിയ്ക്കുവാന്‍ ലാന്‍സ് മോറിസ്!!! പെര്‍ത്ത് ടെസ്റ്റിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Sports Correspondent

Lancemorris
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. 14 അംഗ സ്ക്വാഡിൽ പേസര്‍ ലാന്‍സ് മോറിസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 14 അംഗ സ്ക്വാഡിലെ ഏക അൺക്യാപ്ഡ് താരമാണ് മോറിസ്.

ഡേവിഡ് വാര്‍ണറുടെ അവസാന ടെസ്റ്റ് പരമ്പരയാണ് പാക്കിസ്ഥാനെതിരെയഉള്ളത്. പരമ്പരയിലെ അവസാന മത്സരത്തിൽ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നുവെന്നാണ് നേരത്തെ അറിയിച്ചത്. ടെസ്റ്റിലെ മോശം ഫോമിനിടയിലും താരത്തിന് ഓസ്ട്രേലിയ അവസരം നൽകുവാന്‍ ഇത് കാരണമായിട്ടുണ്ട്.

ഓസ്ട്രേലിയ സ്ക്വാഡ്: Pat Cummins (C), Scott Boland, Alex Carey, Cameron Green, Josh Hazlewood, Travis Head, Usman Khawaja, Marnus Labuschagne, Nathan Lyon, Mitchell Marsh, Lance Morris, Steve Smith, Mitchell Starc, David Warner