മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ശ്രീലങ്ക മുന്നേറുന്നു

ഗോളിൽ പാക്കിസ്ഥാനെതിരെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ 132/2 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 222 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 218 റൺസിൽ അവസാനിച്ചിരുന്നു.

136 റൺസിന്റെ ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്. 64 റൺസുമായി ഒഷാഡ ഫെര്‍ണാണ്ടോയും 45 റൺസ് നേടി കുശൽ മെന്‍ഡിസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും മൂന്നാം വിക്കറ്റിൽ 91 റൺസാണ് നേടിയിട്ടുള്ളത്.

ദിമുത് കരുണാരത്നേയെയും കസുന്‍ രജിതയെയും മുഹമ്മദ് നവാസ് ആണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്.