ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീമിലേക്ക് ജേസൺ ഹോള്‍ഡര്‍ തിരികെ എത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന ടീമിലേക്ക് ജേസൺ ഹോള്‍ഡറെ തിരികെ വിളിച്ച് വെസ്റ്റിന്‍ഡീസ്. അടുത്തിടെ നടന്ന ബംഗ്ലാദേശ് പരമ്പരയിൽ താരത്തിന് വിശ്രമം നൽകിയിരുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിനങ്ങളിലും വെസ്റ്റിന്‍ഡീസ് തോൽവിയേറ്റ് വാങ്ങി.

ജൂലൈ 22, 24, 27 തീയ്യതികളിലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്ന് ഏകദിനങ്ങള്‍ നടക്കുന്നത്. ട്രിനിഡാഡിലാണ് മത്സരങ്ങള്‍ നടക്കുക.

വെസ്റ്റിന്‍ഡീസ്: Nicholas Pooran (C), Shai Hope (vc), Shamarh Brooks, Keacy Carty, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie, Keemo Paul, Rovman Powell, Jayden Seales