റോയ് കൃഷ്ണ ബെംഗളൂരു എഫ് സിയിൽ 2024വരെയുള്ള കരാർ ഒപ്പുവെച്ചു

20220718 125457

റോയ് കൃഷ്ണയെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. രണ്ടു വർഷത്തെ കരാർ ആണ് റോയ് കൃഷ്ണ ബെംഗളൂരുവിൽ ഒപ്പുവെച്ചു. 2024 ജൂൺ വരെ താരം ബെംഗളൂരു എഫ് സിയിൽ ഉണ്ടാകും‌‌‌.

കേരള ബ്ലാസ്റ്റേഴ്സിനെയും ഈസ്റ്റ് ബംഗാളിനെയും മറികടന്നാണ് റോയ് കൃഷ്ണയെ ബെംഗളൂരു സൈൻ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന താരമായിരുന്നു റോയ് കൃഷ്ണ. 34കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. അവർക്ക് ഒപ്പം 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്.

അവസാന സീസണുകളിലെ നിരാശ മാറ്റാൻ ശ്രമിക്കുന്ന ബെംഗളൂരു എഫ് സി ഇപ്പോൾ മികച്ച സൈനിംഗുകളിലൂടെ ടീം മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്‌