വിരാട് കോഹ്‍ലിയുടെ ചേസിംഗിന്റെ ആരാധകന്‍

വിരാട് കോഹ്‍ലി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ചേസ് ചെയ്യുന്ന രീതിയെ താന്‍ വളരെ അധികം ആരാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്നവരാണ് സ്റ്റീവന്‍ സ്മിത്തും വിരാട് കോഹ്‍ലിയും. ഇരുവരും പരസ്പരം ഏറെ ബഹുമാനം നല്‍കുന്ന താരങ്ങളുമാണ്.

വിരാട് കോഹ്‍ലിയുടെ ഫിറ്റ്നെസ്സാണ് താന്‍ ആറെ ആകൃഷ്ടനായ മറ്റൊരു കാര്യമെന്നും സ്മിത്ത് വ്യക്തമാക്കി. അത് പോലെ തന്നെ താരത്തിന്റെ ചേസിംഗിലെ പ്രകടനവും വേറിട്ട് നില്‍ക്കുന്നുവെന്ന് സ്മിത്ത് വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് കോഹ്‍ലിയെന്നും സ്മിത്ത് വ്യക്തമാക്കി.

Previous articleപെട്ടെന്ന് ദേഷ്യം വരുന്ന സ്വാഭാവം നിയന്ത്രണത്തിലാക്കണം – റബാഡ
Next articleറയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്കായി ഡി സ്റ്റെഫാനോ സ്റ്റേഡിയം ഒരുങ്ങി