റയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്കായി ഡി സ്റ്റെഫാനോ സ്റ്റേഡിയം ഒരുങ്ങി

ലാലിഗ പുനരാരംഭിക്കാൻ തീരുമാനമായതോടെ റയലിന്റെ താൽക്കാലിക സ്റ്റേഡിയമായ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 11നാണ് ലലിഗ പുനരാരംഭിക്കുന്നത്. കാണികൾ ഉണ്ടാവില്ല എന്നസാഹചര്യം മുതലെടുക്കാൻ ആണ് റയൽ മാഡ്രിഡ് താൽക്കാലികമായി സ്റ്റേഡിയം മാറുന്നത്.

ഡി സ്റ്റെഫാനോ സ്റ്റേഡിയമാകും ഈ സീസൺ അവസാനം വരെ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക.ബെർണബെയു സ്റ്റേഡിയത്തിൽ സ്റ്റേഡിയം കൂടുതൽ ആകർഷകമാക്കാനുള്ള പണികൾ നടക്കുകയാണ് . ഈ പണികൾ ആരാധകർ ഇല്ലാത്ത സമയത്ത് പെട്ടെന്ന് തീർക്കാം എന്ന് റയൽ കരുതുന്നു. ഇതാണ് തൽക്കാലം സ്റ്റേഡിയം മാറ്റുന്നത് ആലോചിക്കാൻ കാരണം.

ഇന്ന് മുതൽ റയൽ മാഡ്രിഡ് താരങ്ങൾ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഇവിടുത്തെ ടർഫിൽ പരിചയം നേടാൻ വേണ്ടിയാണ് ഈ നീക്കം.ഡി സ്റ്റെഫാനോയിൽ പുതിയ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.

Previous articleവിരാട് കോഹ്‍ലിയുടെ ചേസിംഗിന്റെ ആരാധകന്‍
Next articleലകാസെറ്റെയെ ലക്ഷ്യമിട്ട് ഇന്റർ മിലാൻ