പെട്ടെന്ന് ദേഷ്യം വരുന്ന സ്വാഭാവം നിയന്ത്രണത്തിലാക്കണം – റബാഡ

തന്റെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് താന്‍ മാറ്റിയെടുക്കേണ്ടതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ യുവ താരം കാഗിസോ റബാഡ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്‍ നിര പേസ‍ര്‍ ആയ താരത്തിന് ജോ റൂട്ടിന്റെ വിക്കറ്റ് നേടിയ ശേഷമുള്ള ആഘോഷത്തിന്റെ പേരില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. താരത്തിനെ ഇതിനു മുമ്പും രണ്ട് തവണ ഐസിസി വിലക്കിയിരുന്നു.

2017ല്‍ ഇംഗ്ലണ്ടിലും 2018ല്‍ ഓസ്ട്രേലിയയ്ക്കെതിരെയുമായിരുന്നു ഈ വിലക്കുകള്‍. തന്നോട് അടുപ്പമുള്ളവരോടൊപ്പം ഇരുന്ന് തന്റെ ഈ സ്വഭാവത്തെ മാറ്റിയെടുക്കണമെന്നു തനിക്ക് തന്നെ അറിയാമെന്നും റബാഡ വ്യക്തമാക്കി. എന്തൊക്കെയാണ് മാറ്റേണ്ടതെന്ന് താന്‍ കണ്ടെത്തിയെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

കഴിഞ്ഞ സീസണ്‍ തനിക്ക് വളരരെ മോശമായിരുന്നുവെന്നും തനിക്ക് തന്നെ താന്‍ തന്റെ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും റബാഡ വ്യക്തമാക്കി.

Previous articleകൗട്ടീനോയെ വേണ്ട, ഗ്രീലിഷോ മാഡിസണോ മതി എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleവിരാട് കോഹ്‍ലിയുടെ ചേസിംഗിന്റെ ആരാധകന്‍