കോഹ്‍ലിയ്ക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി, രോഹിത്തിനെ മറികടന്ന് ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ്

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലി. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 72 റണ്‍സിന്റെ ബലത്തിലാണ് കോഹ്‍ലി ഈ നേട്ടം കരസ്ഥമാക്കിയത്. 40 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ കോഹ്‍ലി വിജയ സമയത്ത് 52 പന്തില്‍ നിന്നാണ് 72 റണ്‍സ് നേടി ക്രീസില്‍ നിന്ന് ഇന്ത്യയെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

രോഹിത് ശര്‍മ്മയെയാണ് വിരാട് കോഹ്‍ലി മറികടന്നത്. രോഹിത് ഇന്ന് 12 റണ്‍സ് നേടി പുറത്തായപ്പോള്‍ താരത്തിന്റെ ആകെ നേട്ടം 2434 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്റെ 72 റണ്‍സിന്റെ ബലത്തില്‍ വിരാട് 2441 റണ്‍സുമായി രോഹിത്തിനെ മറികടന്നു. 2283 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്ടില്‍, 2263 റണ്‍സ് നേടി ഷൊയ്ബ് മാലിക്, 2140 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍.