ബാറ്റിംഗില്‍ ഷൊയ്ബ് മാലിക്ക്, ബൗളിംഗില്‍ താഹിര്‍, ജമൈക്കയ്ക്കെതിരെ ഗയാനയ്ക്ക് കൂറ്റന്‍ ജയം

- Advertisement -

ഇമ്രാന്‍ താഹിറിന്റെ മികച്ച സ്പെല്ലിനും മുന്നില്‍ ജമൈക്ക തല്ലാവാസ് ബുദ്ധിമുട്ടിയപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് 81 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് ഷൊയ്ബ് മാലിക്(പുറത്താകാതെ 37 പന്തില്‍ നിന്ന് 67 റണ്‍സ്), ബ്രണ്ടന്‍ കിംഗ്(37 പന്തില്‍ 59), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(25 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 218/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ആന്‍ഡ്രേ റസ്സലും ജേഡ് ഡെര്‍ണ്‍ബാച്ചും രണ്ട് വീതം വിക്കറ്റ് ജമൈക്കയ്ക്കായി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമൈക്കയ്ക്കായി 19 പന്തില്‍ നിന്ന് 40 റണ്‍സുമായി റസ്സലും 40 റണ്‍സ് നേടി ഗ്ലെന്‍ ഫിലിപ്പ്സും മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. കീമോ പോള്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 4 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിര്‍ കളിയിലെ താരമായി മാറി. ഖൈസ് അഹമ്മദിനും രണ്ട് വിക്കറ്റ് ലഭിച്ചു.

Advertisement