അനായാസ ജയവുമായി പാരുപ്പള്ളി കശ്യപ് രണ്ടാം റൗണ്ടിലേക്ക്

ചൈന ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ കയറി പാരുപ്പള്ളി കശ്യപ്. ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകളില്‍ അനായാസ വിജയമാണ് ഇന്ത്യന്‍ താരം നേടിയത്. 38 മിനുട്ട് നീണ്ട മത്സരത്തില്‍ 21-12, 21-15 എന്ന നിലയിലായിരുന്നു കശ്യപിന്റെ ആദ്യ റൗണ്ട് വിജയം.