കരുത്തോടെ കെഎൽ രാഹുല്‍, ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്പ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കത്തിൽ നാല് വിക്കറ്റ് നഷ്ടമായെങ്കിലും കൗണ്ടി സെലക്ട് ഇലവനെതിരെ ഉശിരന്‍ അര്‍ദ്ധ ശതകം നേടിയ കെഎൽ രാഹുലിന്റെ ബലത്തിൽ ചായയ്ക്ക് പിരിയുമ്പോള്‍ 60 ഓവറിൽ 188/4 എന്ന നിലയിൽ ഇന്ത്യ. ആദ്യ സെഷനിൽ ഇന്ത്യ 80/3 എന്ന നിലയിലായിരുന്നു.

ഹനുമ വിഹാരിയെ കൂടി നഷ്ടപ്പെട്ട ഇന്ത്യയെ 81 റൺസ് കൂട്ടുകെട്ടുമായി കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. രാഹുല്‍ 76 റൺസും രവീന്ദ്ര ജഡേജ 26 റൺസുമാണ് നേടിയത്.