ഇരട്ട പ്രഹരങ്ങളുമായി ബ്രോഡ്, ഖവാജയ്ക്ക് ശതകം

സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 321/6 എന്ന നിലയിൽ. ലഞ്ചിന് ശേഷം സ്മിത്തിനെയും കാമറൺ ഗ്രീനിനെയും പുറത്താക്കി സ്റ്റുവര്‍ട് ബ്രോഡ് ആണ് ഇംഗ്ലണ്ടിന് ആശ്വാസം നല്‍കിയത്.

Smithkhawaja

115 റൺസാണ് സ്മിത്തും ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. സ്മിത്ത് 67 റൺസ് നേടിയപ്പോള്‍ ഗ്രീന്‍(5), അലക്സ് കാറെ(13) എന്നിവരുടെ വിക്കറ്റുകളും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി.Stuartbroadengland

ഖവാജ 102 റൺസും പാറ്റ് കമ്മിന്‍സ് 15 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 36 റൺസ് നേടിയിട്ടുണ്ട്.