ആഭ്യന്തര സീസൺ പുനരാരംഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സൗരവ് ഗാംഗുലി

കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടർന്ന് നീട്ടിവെച്ച ആഭ്യന്തര സീസൺ പുനരാരംഭിക്കാൻ ബി.സി.സി.ഐ പറ്റുന്നത് എല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബി.സി.സി.ഐ അഫിലിയേറ്റ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ആഭ്യന്തര സീസൺ പുനരാരംഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സൗരവ് ഗാംഗുലി അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ പടരുന്നതിന് തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങൾ നീട്ടിവെച്ചത്. നിരവധി ടീമുകളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മത്സരങ്ങൾ മാറ്റിവെച്ചതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. രഞ്ജി ട്രോഫിയും സി.കെ നായ്ഡു ട്രോഫിയും ഈ മാസം തുടങ്ങാനിരിക്കെയാണ് മത്സരങ്ങൾ മാറ്റിവെച്ചത്.