കെയിന്‍ വില്യംസൺ തിരികെ എത്തുന്നു, ന്യൂസിലാണ്ടിന്റെ സ്ക്വാഡ് അറിയാം

Sports Correspondent

Matthenrynewzealand
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ കെയിന്‍ വില്യംസൺ മടങ്ങിയെത്തുകയാണ്. നവംബറിന് ശേഷം ആണ് കെയിന്‍ വില്യംസൺ ടെസ്റ്റ് സ്ക്വാഡിലേക്ക് മടങ്ങിയെത്തുന്നത്.

അൺക്യാപ്ഡ് താരം മൈക്കൽ ബ്രേസ്‍വെല്ലിനെയും സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോര്‍ഡ്സിൽ ജൂൺ 2ന് ആണ് ആദ്യ ടെസ്റ്റ്. ജൂൺ 10, 23 തീയ്യതികളിൽ യഥാക്രമം ട്രെന്റ് ബ്രിഡ്ജിലും ഹെഡിംഗ്‍ലിയിലും ആണ് രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

ന്യൂസിലാണ്ട്:Kane Williamson (capt), Tom Blundell, Trent Boult, Michael Bracewell, Devon Conway, Colin de Grandhomme, Jacob Duffy, Cameron Fletcher, Matt Henry, Kyle Jamieson, Tom Latham, Daryl Mitchell, Henry Nicholls, Ajaz Patel, Rachin Ravindra, Hamish Rutherford, Tim Southee, Blair Tickner, Neil Wagner, Will Young