ബംഗ്ലാദേശിനെതിരെയുള്ള ശ്രീലങ്കയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള 18 അംഗ സംഘത്തെയാണ് ശ്രീലങ്ക പ്രഖ്യാപിച്ചത്. പരിക്കേറ്റ പതും നിസ്സങ്കയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

അതേ സമയം ഒഷാഡ ഫെര്‍ണാണ്ടോ ടീമിലേക്ക് മടങ്ങിയെത്തുന്നുണ്ട്. ഇന്ത്യയ്ക്കെതിരെ താരത്തെ പരിഗണിച്ചിരുന്നില്ല. കമിൽ മിശ്രയാണ് ടീമിലിടം പിടിച്ച അൺക്യാപ്ഡ് താരം. അടുത്തിടെ താരം തന്റെ ടി20 അരങ്ങേറ്റം കുറിച്ചിരുന്നു.

ദിൽഷന്‍ മധുഷനക ആണ് മറ്റൊരു അൺക്യാപ്ഡ് താരം.

ശ്രീലങ്ക: Dimuth Karunaratne (c), Kamil Mishara, Oshada Fernando, Angelo Mathews, Kusal Mendis, Dhananjaya De SilvA, Kamindu Mendis, Niroshan Dickwella, Dinesh Chandimal, Ramesh Mendis, Chamika Karunaratne, Suminda Lakshan, Kasun Rajitha, Vishwa Fernando, Asitha Fernando, Dilshan Madushanka, Praveen Jayawickrama, Lasith Embuldeniya