ഇന്ത്യൻ ടൂർ കഠിനം, എന്നാൽ ഓസ്‌ട്രേലിയക്ക് മികച്ച ടീം ഉണ്ട് : ലാങ്ങർ
ഇന്ത്യയിൽ പര്യടനം നടത്തുന്നത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം കഠിനമാണെന്നും എന്നാൽ അവർക്ക് മികച്ച ടീം ഉണ്ടെന്നും മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. 2004ന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയക്ക് ചരിത്രം സൃഷ്ട്ടിക്കാൻ കഴിയുമെന്നും മുൻ പരിശീലകൻ പറഞ്ഞു.
2004ൽ ഇന്ത്യയിൽ ഓസ്ട്രേലിയ പരമ്പര ജയിച്ചതിന് സമാനമായ വികാരമാണ് നിലവിൽ ഉള്ളതെന്നും ലാങ്ങർ പറഞ്ഞു. 2004ൽ ആദം ഗിൽക്രിസ്റ്റിന് കീഴിലാണ് ഓസ്ട്രേലിയ അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. അന്നത്തെ ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നു ജസ്റ്റിൻ ലാങ്ങർ.
ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി 4 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കുന്നത്.