ഫിറ്റ്നസ് തെളിയിക്കാൻ ജഡേജയോട് ആഭ്യന്തര മത്സരം കളിക്കാൻ നിർദേശിച്ച് ബി.സി.സി.ഐ

Ravindrajadeja

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപായി ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്നസ് തെളിയിക്കാൻ ജഡേജയോട് ആവശ്യപ്പെട്ട് ബി.സി.സി.ഐ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീം കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചപ്പോൾ ജഡേജ ടീമിൽ ഇടം നേടിയിരുന്നു.

എന്നാൽ താരം ടെസ്റ്റ് പരമ്പരക്ക് മുൻപ് ആഭ്യന്തര മത്സരം കളിച്ച് ഫിറ്റ്നസ് തെളിയിക്കണമെന്ന് നിർദേശമാണ് ബി.സി.സി.ഐ മുൻപോട്ട് വെച്ചിരിക്കുന്നത്. ആറ് മാസം മുൻപാണ് അവസാനമായി ജഡേജ ഇന്ത്യക്ക് വേണ്ടി കളിച്ചത്. അന്ന് ഏഷ്യ കപ്പിന് മുൻപേറ്റ പരിക്കിനെ തുടർന്ന് താരം ടീമിൽ നിന്ന് പുറത്തായിരുന്നു.

Ashwinjadeja

രവീന്ദ്ര ജഡേജയെ കൂടാതെ രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ച മറ്റു സ്പിന്നർമാർ. ജഡേജ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ അക്‌സർ പട്ടേൽ ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.