ക്രിക്കറ്റ് താരങ്ങളുടെ സംഭാവന ഗ്രാസ് റൂട്ട് പ്രോഗ്രാമുകള്‍ക്ക് ഉപയോഗിക്കുമെന്ന് കരുതുന്നു – ജോസ് ബട്ലര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിലേക്ക് താരങ്ങള്‍ നടത്തുന്ന സംഭാവനകള്‍ തന്റെ അഭിപ്രായത്തില്‍ ഗ്രാസ് റൂട്ട് പ്രോഗ്രാമുകളിലേക്ക് പോകണമെന്ന് അഭിപ്രായപ്പെട്ട് ജോസ് ബട്‍ലര്‍. കൊറോണ വ്യാപനം മൂലം ക്രിക്കറ്റ് കളി അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പല മേഖലകളിലും സാമ്പത്തികമായി ഇത് ബാധിച്ചിട്ടുണ്ടെങ്കിലും താന്‍ കരുതുന്നത് ഗ്രാസ് റൂട്ട് പ്രോഗ്രാമുകള്‍, യൂത്ത് കോച്ചിംഗ്, ഭിന്നശേഷി കായിക താരങ്ങള്‍ എന്നിവര്‍ക്ക് പിന്തുണ ഏറെ ആവശ്യമാണെന്നാണെന്ന് ബട്‍ലര്‍ വ്യക്തമാക്കി.

കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തെക്കുറിച്ച് എല്ലാ കളിക്കാര്‍ക്കും അറിയാം. ഒരു താരമെന്ന നിലയില്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കണമെന്ന ബോധ്യമുള്ളത് കൊണ്ട് ഏവരും തങ്ങളുടെ വക സംഭാവന കഴിയുന്ന സ്ഥലങ്ങളില്‍ കഴിയുന്ന പോലെ നടത്തുമെന്ന് തനിക്ക് അറിയാം. കളിക്കാര്‍ക്കെല്ലാം ഒരേ മനസ്സായതിനാല്‍ തന്നെ ഈ സംഭാവനയെന്ന തീരുമാനത്തിലേക്ക് എത്തുവാന്‍ അധികം സമയം എടുത്തില്ലെന്നും ബട്‍ലര്‍ വ്യക്തമാക്കി.

5,00,000 ഗ്രേറ്റ് ബ്രിട്ടന്‍ പൗണ്ട് ആണ് ഇംഗ്ലണ്ട് ബോര്‍ഡ് തങ്ങളുടെ കേന്ദ്ര കരാറുള്ള താരങ്ങളില്‍ നിന്ന് സംഭാവനയായി സ്വീകരിക്കുവാന്‍ ശ്രമിക്കുന്നത്. അത് 20% ശതമാനം വേതനം വെട്ടിച്ചുരുക്കുന്നതിന് തുല്യമാണ്.