ക്ലബ് വിടാൻ സാഞ്ചസ് ഒരുക്കമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് തലവേദനയായി ചിലിയൻ താരം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡായ സാഞ്ചസ് ഈ സമ്മറിലും ക്ലബ് വിട്ടേക്കില്ല. ഇപ്പോൾ ഇന്റർ മിലാനിൽ ലോണിൽ ആണ് സാഞ്ചസ് കളിക്കുന്നത്. എന്നാൽ സീസൺ അവസാനം താരം യുണൈറ്റഡിലേക്ക് തന്നെ തിരികെയെത്തും. സാഞ്ചസിന്റെ പ്രകടനങ്ങളിൽ ഇന്റർ മിലാൻ ഇതുവരെ തൃപ്തരല്ല. താരത്തിന്റെ ഫിറ്റ്നെസും ഇറ്റലിയിൽ വലിയ പ്രശ്നമാൺ.

യുണൈറ്റഡ് സാഞ്ചസിനെ വിൽക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താരം യുണൈറ്റഡിലെ അതേ വേതനം ആവശ്യപ്പെടുന്നത് കൊണ്ട് ഒരു ക്ലബും താരത്തെ വാങ്ങാൻ തയ്യാറാകുന്നില്ല. പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരമാണ് സാഞ്ചേസ്. സോൾഷ്യറിന്റെ പ്ലാനിൽ താൻ ഇല്ലായെങ്കിലും യുണൈറ്റഡിൽ തുടർന്ന് വലിയ ശമ്പളം കരാർ അവസാനം വരെ വാങ്ങാൻ ആണ് സാഞ്ചെസ് ശ്രമിക്കുന്നത്. ഇത് യുണൈറ്റഡ് ബോർഡിന് വലിയ തലവേദന ആയി തന്നെ മാറും.

Advertisement