“താൻ ഇനിയും മെച്ചപ്പെടാനുണ്ട്” ഡിയോങ്

- Advertisement -

ബാഴ്സലോണയിലെ ആദ്യ സീസണിൽ താൻ ഇതുവരെ സന്തോഷവാനാണെങ്കിലും ഇനി താൻ മെച്ചപ്പെടാനുണ്ട് എന്ന് ഡച്ച് യുവ മിഡ്ഫീൽഡർ ഡിയോങ്. തന്റെ പ്രകടനങ്ങളിൽ തനിക്ക് സന്തോഷമുണ്ട്. പക്ഷെ ഇതിനേക്കാൾ നന്നായി തനിക്ക് കളിക്കാൻ ആകും എന്നാണ് വിശ്വാസം. വരും സീസണിൽ അത് കാണാം എന്നും ഡിയോങ് പറഞ്ഞു. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഡിയോങ് അയാക്സിൽ നിന്ന് ബാഴ്സയിൽ എത്തിയത്.

ബാഴ്സലോണ മിഡ്ഫീൽഡിലെ സ്ഥിര സാന്നിദ്ധ്യമാണ് എങ്കിലും ഇപ്പോഴും ബാഴ്സലോണ ആരാധകർ ഡിയോങ്ങിന്റെ പ്രകടനങ്ങളിൽ തൃപ്തരല്ല. എന്നാൽ ഡിയോങ്ങിന്റെ പൊസിഷനിൽ അല്ല താരം കളിക്കുന്നത് എന്നും അതാണ് പ്രശ്നമെന്നും ഡച്ച് പരിശീലകൻ കൊമാൻ അടുത്തിടെ പറഞ്ഞിരുന്നു.

Advertisement