അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അടുത്ത ചെയർമാനായി ജയ് ഷാ നിയമിതനായി. ഡിസംബർ 1 മുതൽ അദ്ദേഹം ചുമതലയേൽക്കും. ഈ ചുമതല വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി ജയ്ഷാ മാറും. ബി സി സി ഐ സെക്രട്ടറി ആയ ജയ് ഷാ ആ സ്ഥാനം ഒഴിഞ്ഞ് ആകും ജയ് ഷാ ഐ സി സി ചെയർമാൻ ആവുക.
നിലവിലെ ചെയ്ർമാനായ ഗ്രെഗ് ബാർക്ലേ ആണ് അവസാന നാല് വർഷമായി ആ സ്ഥാനം വഹിക്കുന്നത്. അദ്ദഹം സ്ഥാനത്ത് തുടരില്ല എന്ന് ഇപ്പോൾ ഔദ്യോഗികമായി നേരത്തെ അറിയിച്ചിരുന്നു..
2015ൽ ബിസിസിഐയുടെ ഭാഗമായ ജയ് ഷാ 2019 സെപ്റ്റംബറിൽ ബി സി സി ഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.