വംശീയാധിക്ഷേപത്തെ മാച്ച് ഫിക്സിംഗും ഡോപിംഗും പോലെ തന്നെ കുറ്റകരം ആക്കണം – ജേസണ്‍ ഹോള്‍ഡര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റിലെ വംശീയാധിക്ഷേപത്തിനെതിരെ കടുത്ത ശിക്ഷാനടപടി വേണമെന്ന് ആവശ്യപ്പെട്ട് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. മാച്ച് ഫിക്സിംഗിനെയും ഡോപിംഗിനെയും എങ്ങനെ നേരിടുന്നുവോ അത് പോലെ തന്നെയാകണം വംശീയാക്രമണത്തിനെയും നേരിടേണ്ടതെന്ന് വ്യക്തമാക്കുകയായിരുന്നു ജേസണ്‍ ഹോള്‍ഡര്‍.

തന്റെ അഭിപ്രായത്തില്‍ ഈ വിഷയത്തില്‍ വ്യത്യസ്തമായ ഒരു നിലപാടല്ല ഐസിസിയ്ക്ക് വേണ്ടതെന്ന് ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. ഡോപിംഗും ഫിക്സിംഗും എത്രത്തോളം ഗുരുതരമായി ഐസിസി കാണുന്നോ അത് പോലെ തന്നെ കണക്കാക്കേണ്ടതാണ് റേസിസം എന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.