മേജർ സോക്കർ ലീഗിൽ 26 പേർക്ക് കൊറോണ വൈറസ്

അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ 26 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 20 കളിക്കാർക്കും 6 സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.  ജൂലൈ 8ന് മേജർ സോക്കാർ ലീഗ് ബാക്ക് ടൂർണമെന്റ് ആരംഭിക്കാനിരിക്കെയാണ് താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ജൂൺ 4ന് പരിശീലനം പുനരാരംഭിച്ചതിന് ശേഷം നടത്തിയ 668 കൊറോണ വൈറസ് ടെസ്റ്റിലാണ് 26 പേർക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. അതെ സമയം താരങ്ങൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും മേജർ സോക്കർ ലീഗ് ബാക്ക് ടൂർണമെന്റ് വിചാരിച്ച സമയത്ത് തന്നെ നടക്കുമെന്ന് എം.എൽ.എസ് വ്യക്തമാക്കിയിട്ടുണ്ട്.