ധോണി ഇന്ത്യയ്ക്കായി വീണ്ടും കളിക്കണമെന്നാണ് തന്റെ അഭിപ്രായം – കുല്‍ദീപ് യാദവ്

എംഎസ് ധോണി ഇന്ത്യന്‍ ജഴ്സിയില്‍ മടങ്ങിയെത്തണമെന്നാണ് തന്റെ അഭിപ്രായം എന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. ലോകകപ്പ് 2019ന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ധോണി. ധോണിയുടെ വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഉപദേശങ്ങളെ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ കുല്‍ദീപ് താന്‍ ധോണിയുടെ വലിയ ആരാധകനാണെന്നും മടങ്ങി വരവിനായി കാത്തിരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

ധോണി ഇന്ത്യയ്ക്കായി കളിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ടീമിന് വലിയ നേട്ടങ്ങളാണ് നല്‍കി വരുന്നതെന്നും കുല്‍ദീപ് പറഞ്ഞു. ഉടനടിയുള്ള ഉപദേശമാണ് ധോണിയുടെ പ്രത്യേകതയെന്നും അത് തന്നെ വളരെ അധികം സഹായിച്ചിട്ടുണ്ടെന്നും കുല്‍ദീപ് യാദവ് അഭിപ്രായപ്പെട്ടു.