ഇഷാന്‍ തുടങ്ങി!!! മിന്നൽ പിണ‍ർ ആയി ഹാര്‍ദ്ദിക്, ഇരുനൂറും കടന്ന് ഇന്ത്യ

Ishankishanrishabhpant

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. ബാറ്റിംഗ് നിരയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 211/4 എന്ന സ്കോര്‍ ആണ് നേടിയത്. ഇഷാന്‍ കിഷന്‍ 48 പന്തിൽ 76 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ 31 റൺസ് നേടി. വെറും 12 പന്തിലാണ് താരം ഈ സ്കോര്‍ നേടിയത്.

Hardikpandya

റുതുരാജ് ഗായക്വാഡ്(15 പന്തിൽ 23), ശ്രേയസ്സ് അയ്യര്‍(27 പന്തിൽ 36), ഋഷഭ് പന്ത്(16 പന്തിൽ 29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.