മുഹമ്മദ് നബിയുയുര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ജയം തുടര്‍ന്ന് അയര്‍ലണ്ട്

Sports Correspondent

Andrewbalbirnie
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിലും വിജയം കൈവരിച്ച് അയര്‍ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 122/8 എന്ന സ്കോറിലൊതുക്കിയ ശേഷം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അയര്‍ലണ്ട് 2-0ന് മുന്നിലെത്തി.

46 റൺസ് നേടിയ ആന്‍ഡ്രൂ ബാൽബിര്‍ണേയും 27 റൺസ് നേടിയ ലാര്‍കാന്‍ ടക്കറും ആതിഥേയര്‍ക്കായി തിളങ്ങിയപ്പോള്‍ പുറത്താകാതെ റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെല്ലും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. ടക്കറിനെയും ടെക്ടറിനെയും ഒരേ ഓവറിൽ പുറത്താക്കി മുഹമ്മദ് നബി സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ഡോക്രെൽ അയര്‍ലണ്ടിന്റെ വിജയം ഉറപ്പാക്കി.

 

Story Highlights: Ireland beats Afghanistan in the second T20i by five wickets.