ഇന്ത്യക്ക് എതിരായ പരമ്പരക്കുള്ള സിംബാബ്‌വേ ടീം പ്രഖ്യാപിച്ചു

ഇന്ത്യക്ക് എതിരായ മൂന്ന് ഏകദിനങ്ങൾ കളിക്കാൻ ഉള്ള സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു. അടുത്തയാഴ്ച ആരംഭിക്കുന്ന പരമ്പരയിൽ റെജിസ് ചകബ്വ ആലും സിംബാബ്‌വെ ടീമിനെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റൻ ആയ ക്രെയ്ഗ് എർവിൻ ഇപ്പോഴും ഹാംസ്ട്രിംഗ് പരിക്ക് മാറാൻ കാത്തിരിക്കുന്നതിനാലാണ് ചകബ്വ നായകൻ ആകുന്നത്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 2-1ന് സിംബാബ്‌വെയെ ജയിച്ചപ്പോളും റെജിസ് ചക്കബ്‌വ ആയിരുന്നു ക്യാപ്റ്റൻ. ബംഗ്ലാദേശ് പരമ്പര നഷ്ടമായ ഫാസ്റ്റ് ബൗളർമാരായ ബ്ലെസിംഗ് മുസാറബാനിയും ടെൻഡായി ചതാരയും ഇന്ത്യക്ക് എതിരെയും ഇല്ല. ഇടങ്കയ്യൻ സ്പിന്നറായ വെല്ലിംഗ്ടൺ മസകാഡ്‌സയ്ക്കും തോളിന് പരിക്കേറ്റതിനാൽ പരമ്പര നഷ്ടമാകും.

ODI squad: Ryan Burl, Regis Chakabva (captain), Tanaka Chivanga, Bradley Evans, Luke Jongwe, Innocent Kaia, Takudzwanashe Kaitano, Clive Madande, Wessly Madhevere, Tadiwanashe Marumani, John Masara, Tony Munyonga, Richard Ngarava, Victor Nyauchi, Sikandar Raza, Milton Shumba, Donald Tiripano

Story Highlight: Zimbabwe announce ODI squad for India series

Comments are closed.