ഇന്ത്യയ്ക്കെതിരെയുള്ള അയര്‍ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയെ ടി20യിൽ നേരിടുന്നതിനായുള്ള അയര്‍ലണ്ടിന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് പുതുമുഖ താരങ്ങള്‍ക്ക് ടീം അവസരം നൽകിയിട്ടുണ്ട്. സ്റ്റീഫന്‍ ഡൊഹേനി, കോണ്ണര്‍ ഒൽഫെര്‍ട് എന്നിവര്‍ ഉള്‍പ്പെടെ 14 അംഗ സംഘത്തെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചത്.

അതേ സമയം സിമി സിംഗ്, ഷെയിന്‍ ഗെറ്റാകാട്ടേ എന്നിവരെ ടീമിൽ നിന്ന് അയര്‍ലണ്ട് ഒഴിവാക്കി. ജൂൺ 26, 28 തീയ്യതികളിലാണ് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ നടക്കുക.

അയര്‍ലണ്ട്: Andrew Balbirnie (C), Mark Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Josh Little, Andrew McBrine, Barry McCarthy, Conor Olphert, Paul Stirling, Harry Tector, Lorcan Tucker, Craig Young.