യാസിര്‍ അലി പുറത്ത്, അനാമുള്‍ ഹക്കിനെ രണ്ടാം ടെസ്റ്റിലേക്ക് ഉള്‍പ്പെടുത്തി ബംഗ്ലാദേശ്

Anamulhaque

വെസ്റ്റിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് അനാമുള്‍ ഹക്കിനെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. പരിക്കേറ്റ യാസിര്‍ അലി പുറത്തായതോടെയാണ് പകരക്കാരനെ ഉള്‍പ്പെടുത്തുവാന്‍ ബംഗ്ലാദേശ് തീരുമാനിച്ചത്.

വൈറ്റ് ബോള്‍ സീരീസിലും അനാമുളിനെ ബാക്ക് അപ്പ് താരമായി ബംഗ്ലാദേശ് ഉപയോഗിക്കും. ആദ്യ ടെസ്റ്റ് ജൂൺ 16ന് ആണ് ആരംഭിയ്ക്കുന്നത്. രണ്ടാം ടെസ്റ്റ് ജൂൺ 24ന് തുടങ്ങും.