Cricket

അഫ്ഗാന്‍ പരമ്പര അയര്‍ലണ്ട് തയ്യാര്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20-ഏകദിന പരമ്പരയ്ക്കായുള്ള അയര്‍ലണ്ട് ടീം പ്രഖ്യാപിച്ചു. 20 വയസ്സുകാരന്‍ ഡേവിഡ് ഡെലാനിയാണ് ടീമിലെ പുതുമുഖം. 3 വീതം ഏകദനിങ്ങളും ടി20 മത്സരങ്ങളുമാണ് അഫ്ഗാനിസ്ഥാനെതിരെ അയര്‍ലണ്ട് കളിക്കുന്നത്. ഓഗസ്റ്റ് 20നു മത്സരങ്ങള്‍ ആരംഭിക്കും. ടി20 മത്സരങ്ങളെല്ലാം നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബ്രീഡി ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അതേ സമയം ഏകദിന മത്സരങ്ങള്‍ ഓഗസ്റ്റ് 27നു ബെല്‍ഫാസ്റ്റില്‍ ആരംഭിക്കും. ഓഗസ്റ്റ് 29, 31 തീയ്യതികളില്‍ അതേ ഗ്രൗണ്ടില്‍ തന്നെ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും.

ടി20 സ്ക്വാഡ്: ഗാരി വില്‍സണ്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, പീറ്റര്‍ ചേസ്, ഡേവിഡ് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രൂ മക്ബ്രൈന്‍, കെവിന്‍ ഒബ്രൈന്‍, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, ബോയഡ് റാങ്കിന്‍, ജെയിംസ് ഷാനണ്‍, സിമി സിംഗ്, പോള്‍ സ്റ്റിര്‍ലിംഗ്, സ്റ്റുവര്‍ട് തോംപ്സണ്‍

ഏകദിന സ്ക്വാഡ്: വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്, ഗാരി വില്‍സണ്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, പീറ്റര്‍ ചേസ്, ഡേവിഡ് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ടിം മുര്‍ട്ഗ, ആന്‍ഡ്രൂ മക്ബ്രൈന്‍, കെവിന്‍ ഒബ്രൈന്‍, നിയാല്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, ജെയിംസ് ഷാനണ്‍, സിമി സിംഗ്, പോള്‍ സ്റ്റിര്‍ലിംഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial