ജോ റൂട്ടിനോട് ഐപിഎല്‍ കളിക്കേണ്ടെന്ന് കോച്ച്

- Advertisement -

ഐപിഎല്‍ 2018ല്‍ പങ്കെടുക്കരുതെന്ന് ജോ റൂട്ടിനോട് ആവശ്യപ്പെട്ട് കോച്ച് ട്രെവര്‍ ബെയിലിസ്. വരാനിരിക്കുന്ന കടുത്ത മത്സര പരമ്പരകളിനോടൊപ്പം ഐപിഎല്‍ കൂടി ചേരുമ്പോള്‍ താരത്തിനെ അത് വല്ലാതെ ബാധിക്കുമെന്നാണ് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടത്. താരവുമായി ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരു ഇടവേള ജോ റൂട്ടിനു ഏറെ ആവശ്യമാണെന്നുമാണ് ട്രെവറിന്റെ അഭിപ്രായം. വിശ്രമത്തിനു ഏറ്റവും മികച്ച ഉപാധി ഐപിഎല്‍ ഉപേക്ഷിക്കുക എന്നാണെന്നും ട്രെവര്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചാണ് ട്രെവര്‍ ബെയിലിസ്. ഇംഗ്ലണ്ടിന്റെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ റൂട്ട് കളിക്കുന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാവും നല്ലതെന്നാണ് ഇംഗ്ലണ്ട് കോച്ച് അഭിപ്രായപ്പെട്ടത്. ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ലേല നടപടികളില്‍ ജോ റൂട്ടിന്റെ പേര് വരുമോ ഇല്ലയോ എന്നതനുസരിച്ച് കോച്ചിന്റെ നിര്‍ദ്ദേശം ഇംഗ്ലണ്ട് നായകന്‍ ചെവികൊള്ളുമോ ഇല്ലയോ എന്നതില്‍ കൂടുതല്‍ വ്യക്തത വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement