പന്തിനെ ക്യാപ്റ്റനായി നിലനിർത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു: ശ്രേയസ് അയ്യർ

Pantiyer

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിലനിർത്താനുള്ള ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റിന്റെ തീരുമാനത്തെ താൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. നിലവിൽ റിഷഭ് പന്തിന് കീഴിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ഘട്ടത്തിൽ പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്ടനാക്കിയത്. തുടർന്ന് ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിൽ പരിക്ക് മാറി നേരത്തെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ തിരിച്ചെത്തിയിട്ടും റിഷഭ് പന്തിനെ തന്നെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് തീരുമാനിച്ചത്.

Previous articleബാഴ്സലോണയുടെ തീരുമാനങ്ങളാൽ വിഷമിച്ച് യുവതാരം, ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആലോചന
Next articleഐസിസിയുടെ വിലക്കുണ്ടാകില്ല, അഫ്ഗാന്‍ പതാകയിൽ കളിക്കാന്‍ സമ്മതിച്ച് ടീം