ഐസിസിയുടെ വിലക്കുണ്ടാകില്ല, അഫ്ഗാന്‍ പതാകയിൽ കളിക്കാന്‍ സമ്മതിച്ച് ടീം

Afghanistan

അഫ്ഗാന്‍ പതാകയ്ക്ക് കീഴിൽ കളിക്കുമെന്ന് അറിയിച്ചതോടെ ടി20 ലോകകപ്പിൽ കളിക്കുവാന്‍ അഫ്ഗാനിസ്ഥാന് ഐസിസിയുടെ അനുമതി ലഭിയ്ക്കുമെന്ന് ഉറപ്പായി. നേരത്തെ അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചതോടെ ക്രിക്കറ്റ് ലോകത്ത് നിന്ന് തന്നെ അഫ്ഗാനിസ്ഥാന്‍ അപ്രത്യക്ഷമായേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് വന്നത്.

താലിബാന്‍ പതാകയ്ക്ക് കീഴിൽ കളിക്കുവാന്‍ ഐസിസി അഫ്ഗാനിസ്ഥാന് അനുമതി നല്‍കില്ലെന്നും ടീമിനെ വിലക്കുമെന്നുമാണ് പുറത്ത് വന്ന വാര്‍ത്ത. എന്നാൽ ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ പതാകയ്ക്ക് കീഴിൽ കളിക്കുവാന്‍ ബോര്‍ഡ് സമ്മതിച്ചുവെന്നാണ് അറിയുന്നത്.

Previous articleപന്തിനെ ക്യാപ്റ്റനായി നിലനിർത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു: ശ്രേയസ് അയ്യർ
Next articleക്രൊയേഷ്യൻ സ്ട്രൈക്കർ പെരോസവിച് ഈസ്റ്റ് ബംഗാളിൽ