ഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ ബൗളിംഗ് മെച്ചപ്പെടുത്തുവാനുള്ള ഉപദേശങ്ങള്‍ ഓസ്ട്രേലിയന്‍ മുന്‍ താരം പങ്കുവെച്ചു. അത് തന്റെ കരിയറിനു വലിയ നേട്ടമായി മാറിയെന്നും സന്ദീപ് വ്യക്തമാക്കി.

എന്നാല്‍ വോണ്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ ഉപദേശം ധീരതയോടെ പന്തെറിയുക എന്നതാണ്, താന്‍ അത് എപ്പോളും പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സന്ദീപ് കൂട്ടിചേര്‍ത്തു. ഇത് കൂടാതെ സാമുവല്‍ ബദ്രീ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ കോച്ചായി എത്തുന്നതും തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും സന്ദീപ് വ്യക്തമാക്കി. തനിക്ക് ഐപിഎലില്‍ നിന്ന് ഏറെ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നും സന്ദീപ് തുറന്ന് സമ്മാനിച്ചു.

Previous articleസുവാരസും കവാനിയും ഇല്ലാതെ തന്നെ ചൈന കപ്പിൽ ഉറുഗ്വേ ഫൈനലിൽ
Next articleകോർട്ടോയുടെ മണ്ടത്തരം, ഹസാർഡിന്റെ ട്രോൾ