കോർട്ടോയുടെ മണ്ടത്തരം, ഹസാർഡിന്റെ ട്രോൾ

- Advertisement -

റഷ്യക്കെതിരായ മത്സരത്തിൽ ഗുരുതര പിഴവ് വരുത്തി ഗോൾ വഴങ്ങിയ ബെൽജിയം ഗോളി തിബോ കോർട്ടോയെ ട്രോളി ഈഡൻ ഹസാർഡ്. തന്റെ ഡ്രിബ്ലിങ് സ്‌കിലുകളിൽ ആകൃഷ്ടനായ കോർട്ടോ അതിന്റെ വീഡിയോ കാണാറുണ്ടായിരുന്നു, അനുകരിക്കാൻ ശ്രമിച്ചെങ്കിലും കോർട്ടോയുടെ ഉയരകൂടുതൽ തടസ്സമാവുകയായിരുന്നു എന്നാണ് ഹസാർഡ് തമാശ രൂപേണ പ്രതികരിച്ചത്‌.

യൂറോ 2020 യോഗ്യത മത്സരത്തിൽ റഷ്യക്കെതിരായ മത്സരത്തിൽ 1 ഗോളിന് മുന്നിട്ട് നിൽക്കെയാണ് ബോക്‌സിൽ എതിർ കളിക്കാരനെ ഡ്രിബിൾ ചെയ്യാനുള്ള ശ്രമം കോർട്ടോ നടത്തിയത്. പക്ഷെ താരം പന്ത് വിട്ട് നൽകിയത് മുതലാക്കി റഷ്യ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ താരത്തിന് രക്ഷക്ക് എത്തിയ ഹസാർഡ് 2 ഗോളിക്കുകൾ നേടി ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു.

ചെൽസി താരമായിരുന്ന കോർട്ടോ ഈ സീസണിലെ തുടക്കത്തിൽ റയൽ മാഡ്രിഡിലേക്ക് മാറിയിരുന്നു. പക്ഷെ താരം ഫോമില്ലാതെ വിശമിച്ചതോടെ സിദാൻ താരത്തിന് പകരം കെയ്‌ലർ നവാസിനെ ഒന്നാം നമ്പർ ഗോളിയാക്കിയിരുന്നു. ഇതിന് പിന്നാലെ താരം ഇത്തരമൊരു പിഴവ് വരുത്തിയത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്.

Advertisement