സുവാരസും കവാനിയും ഇല്ലാതെ തന്നെ ചൈന കപ്പിൽ ഉറുഗ്വേ ഫൈനലിൽ

ചൈനയിൽ നടക്കുന്ന ചൈന കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഉറുഗ്വേ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തി ആണ് ഉറുഗ്വേ ഫൈനലിൽ എത്തൊയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വേയുടെ വിജയം. സ്റ്റുവാനിയും പെരേയിരോയും ആണ് ഉറുഗ്വേയുടെ ഗോളുകൾ നേടിയത്. കവാനിയും സുവാരസും പോലുള്ള പ്രമുഖ താരങ്ങൾ ഇല്ലാതെ ആയിരുന്നു ഉറുഗ്വേ ഇറങ്ങിയത്.

ഇന്ന് വിജയിച്ച ഉറുഗ്വേ ഫൈനലിൽ തായ്ലാന്റിനെ ആകും നേരിടുക. ഇന്നലെ ചൈനയെ തോൽപ്പിച്ച് ആയിരുന്നു തായ്‌ലാന്റ് ഫൈനലിലേക്ക് എത്തിയത്.

Previous articleട്രൈനിങ്ങിനു തിരിച്ചെത്തി യുവന്റസ് താരം സമി ഖെദീര
Next articleഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു