ബട്‍ലറിനെ വീഴ്ത്തി ജഡേജ, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

Ravindrajadeja
- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 189 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ് തകര്‍ച്ച. മോയിന്‍ അലിയും രവീന്ദ്ര ജഡേജയും മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ ജോസ് ബട്‍ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്.

Josbuttler

35 പന്തില്‍ 49 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ വിക്കറ്റ് രവീന്ദ്ര ജഡേജ വീഴ്ത്തിയ ശേഷം ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ക്രിസ് മോറിസ് എന്നിവരെ തന്റെ അടുത്തടുത്ത ഓവറുകളില്‍ വീഴ്ത്തി മോയിന്‍ അലിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.

Moeenalicsk

95/7 എന്ന നിലയിലേക്ക് വീണ രാജസ്ഥാന്റെ പരാജയത്തിന്റെ ഭാരം കുറച്ചത് എട്ടാം വിക്കറ്റില്‍ 27 പന്തില്‍ 42 റണ്‍സ് നേടിയ രാഹുല്‍ തെവാത്തിയ – ജയ്ദേവ് ഉനഡ്കട് കൂട്ടുകെട്ടായിരുന്നു. അവസാന ഓവറില്‍ 17 പന്തില്‍ 24 റണ്‍സ് നേടിയ ജയ്ദേവ് ഉനഡ്കടിന്റെ വിക്കറ്റ് ശര്‍ദ്ധുല്‍ താക്കൂര്‍ വീഴ്ത്തുകയായിരുന്നു.

20 ഓവറില്‍ 143/9 എന്ന നിലയില്‍ രാജസ്ഥാന്‍ ഒതുങ്ങിയപ്പോള്‍ 45 റണ്‍സിന്റെ മികച്ച വിജയം ചെന്നൈ സ്വന്തമാക്കി. മോയിന്‍ അലി തന്റെ മൂന്നോവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

 

Advertisement